കോങ്ങാട്: മുണ്ടൂർ-തൂത റോഡിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് കോങ്ങാട് സെന്ററിലും പെരിങ്ങോട് ജംഗ്ഷനിലുമാണ് ലൈറ്റുകൾ സ്ഥാപിച്ചത്. കോങ്ങാട് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.പ്രശാന്ത്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിന്ദു, കെ.എസ്.ഇ.ബി പ്രതിനിധി മണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |