പാലക്കാട്: കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിൻ സർവീസുകളിൽ അടുത്തയാഴ്ച അടിമുടി മാറ്റം. സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്. തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബെംഗളൂരു ഹംസഫർ ബൈ വീക്ക്ലി എക്സ്‌പ്രസ്(16319) ജനുവരി മൂന്നിന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷൻ വരെയേ സർവീസ് നടത്തുകയുള്ളു. ഈ ട്രെയിനിൽ ബയ്യപ്പനഹള്ളിക്കും എസ്.എം.വി.ടി ബെംഗളൂരുവിനും ഇടയിൽ റദ്ദാക്കും. ജനുവരി മൂന്നിന് പുറപ്പെടുന്ന കണ്ണൂർ- കെ.എസ്.ആർ ബെംഗളൂരു എക്സ്‌പ്രസ് യശ്വന്ത്പുരയിൽ യാത്ര അവസാനിപ്പിക്കും. യശ്വന്ത്പുരയ്ക്കും കെ.എസ്.ആർ ബെംഗളൂരുവിനും ഇടയിൽ സർവീസ് റദ്ദാക്കും.ജനുവരി മൂന്നിനും നാലിനും പുറപ്പെടുന്ന എറണാകുളം-കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്‌പ്രസ്(16378) ബയ്യപ്പനഹള്ളിയിൽ യാത്ര അവസാനിപ്പിക്കും. ബയ്യപ്പനഹള്ളി മുതൽ കെ.എസ്.ആർ ബെംഗളൂരു വരെയുള്ള സർവീസ് റദ്ദാക്കും. ജനുവരി 4നുള്ള ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്‌പ്രസ്(16320) രാത്രി 7 മണിക്ക് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. ഈ ട്രെയിൻ എസ്.എം.വി.ടി ബെംഗളൂരുവിനും ബയ്യപ്പനഹള്ളിക്കും ഇടയിൽ റദ്ദാക്കും.
ജനുവരി നാലിനുള്ള കെ.എസ്.ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ്(16511) രാത്രി 9.47ന് യശ്വന്ത്‌പുര ജംഗ്ഷനിൽ നിന്നായിരിക്കും പുറപ്പെടുക. ജനുവരി നാലിനും അഞ്ചിനുമുള്ള കെ.എസ്.ആർ ബെംഗളൂരു-എറണാകുളം ഇൻ്റർസിറ്റി എക്സ്‌പ്രസ്(16377) രാവിലെ 6.20ന് ബെംഗളൂരു കൻ്റോൺമെന്റിൽ നിന്നായിരിക്കും പുറപ്പെടുക. യശ്വന്ത്പുര-മംഗളൂരു(16565) സെൻട്രൽ പ്രതിവാര എക്സ്‌പ്രസ് ജനുവരി നാലിന് ബാനസവാടി ഒഴിവാക്കി ലോട്ടെഗൊല്ലഹള്ളി, യെലഹങ്ക, കെ.ആർ.പുരം വഴിയായിരിക്കും സർവീസ് നടത്തുകയെന്നും റെയിൽവേ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |