പാലക്കാട്: പൊതു വിതരണ ഉപഭോക്തൃ വകുപ്പിന്റെ ദേശീയ ഉപഭോക്തൃ ദിനാചരണം ജില്ലാ കുടുംബകോടതി ജഡ്ജി സി.ജെ.ഡെന്നി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുമ്പോഴും നീതിപൂർവ്വമായ തീർപ്പാക്കലിന് മനുഷ്യ വിഭവ ശേഷിയുടെ പ്രാധാന്യം കുറച്ചു കാണാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ നീതിയിലൂടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ തീർപ്പാക്കൽ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് ദിനാചരണം സംഘടിപ്പിച്ചത്.
ജില്ലാ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് വിനയ് മേനോൻ അദ്ധ്യക്ഷനായി.ഉപഭോക്തൃദിന പ്രമേയവുമായി ബന്ധപ്പെട്ട് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, അഡ്വ. പി. പ്രേംനാഥ് വിഷയാവതരണം നടത്തി. ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ അനുഭവങ്ങൾ കക്ഷികൾ പങ്കുവെച്ചു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ സാധ്യതകൾ സംബന്ധിച്ച് ചർച്ചയും നടന്നു.
മുനിസിപ്പൽ വാർഡ് കൗൺസിലർ എം.മോഹൻബാബു, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ശ്രീധരൻ ,ഫുഡ് സേ്ര്രഫി ഓഫീസർ ഡോ എസ് ലിജ ,പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ ഫക്രുദീൻ, ജില്ലാ ലൈബ്രറി സെക്രട്ടറി ടി.ആർ അജയൻ, കൺസ്യൂമർ സംഘടന പ്രതിനിധികളായ അഡ്വ. സുരേന്ദ്രൻ, ടി കെ ജയകുമാർ, അഡ്വ. ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |