പാലക്കാട്: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി പെരിങ്ങോട്ടുകുറിശ്ശി സെക്ഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ, പൊതുജനങ്ങളിൽ വൈദ്യുതി സുരക്ഷ സംബന്ധിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി സുരക്ഷാ സന്ദേശ ഘോഷയാത്ര സംഘടിപ്പിച്ചു. സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ രതീഷ് ഉദ്ഘാടനം നിർവഹിച്ചു. വൈദ്യുതി ഉപയോഗത്തിൽ ആവശ്യമായ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം, അനധികൃത കണക്ഷനുകൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, തുറന്ന വയറുകൾ, തകരാറിലായ വൈദ്യുതി ഉപകരണങ്ങൾ എന്നിവ മൂലമുണ്ടാകാവുന്ന അപകടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്ക്കരണം നൽകി. പെരിങ്ങോട്ടുകുറിശ്ശി എൻജിനീയർമാരായ ഷഫീഖ്, പ്രകാശ്, ഓവർസിയർ നാരായണൻകുട്ടി, സീനിയർ അസിസ്റ്റന്റ് ഷംല, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |