പാലക്കാട്: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ നേതൃത്വത്തിൽ ചാത്തന്നൂർ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടത്തുന്ന ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് ദിവസത്തെ കോഴ്സിൽ സ്‌മോൾ കാറ്റഗറി ഡ്രോൺ ട്രെയിനിംഗിന് 19,999 രൂപയും, സ്‌മോൾ കാറ്റഗറി അഗ്രിക്കൾച്ചറൽ ഡ്രോൺ പൈലറ്റ് ട്രെയിനിംഗിന് 29,999 രൂപയുമാണ് ഫീസ്. പത്താം ക്ലാസ് വിജയിച്ച 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 31. ഫോൺ: 9495999721, 8086824194
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |