പാലക്കാട്: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുമായി ചേർന്ന് സ്‌കൂൾ കുട്ടികൾക്കായി ജലഛായ ചിത്രരചന മത്സരം സംഘടിപ്പിക്കും. വരയുത്സവം എന്ന പേരിൽ നടക്കുന്ന മത്സരം ജനുവരി 10ന് രാവിലെ 10 മുതൽ കൂറ്റനാട് നടക്കും. ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലെ കുട്ടികൾക്കാണ് മത്സരം. താൽപര്യമുള്ളവർ ജനുവരി അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. വരക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റു സാധനങ്ങൾ കുട്ടികൾ കൊണ്ടുവരണം. ഫോൺ: 9288559285, 94475 35195, 8547971483
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |