പാലക്കാട്: കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വർഷത്തേക്കുള്ള വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച വികസന സെമിനാർ ബ്ലോക്ക് പ്രസിഡന്റ് ടി.ഷക്കീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.സ്വാമിനാഥൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി ചെയർമാൻ എം.ആർ.ജയരാജ്, സ്ഥിരം സമിതി ചെയർപേഴ്സൺ സ്വാതി സുകുമാരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എം.സക്കീർ ഹുസൈൻ, കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് എ.രാഗേഷ്, മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.അബ്ദുൾഖാദർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |