ചിറ്റൂർ: കൊയ്യാൻ ഒരാഴ്ച മാത്രം ബാക്കി ഉണ്ടായിരിക്കെ നല്ലേപ്പിള്ളി മല്ലങ്കളം പാടശേഖരത്തിലുള്ള ഏക്കർ കണക്കിന് നെൽകൃഷി കാട്ടുപന്നി കൂട്ടം ഇറങ്ങി നശിപ്പിച്ചു. നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത് വിളയിറക്കിയ കർഷകന് നെല്ലും വൈക്കോലും പോലും ലഭിക്കാത്ത സ്ഥിതിയാണ്. കമ്പി കെട്ടിയും, തോരണം കെട്ടിയും, ഫിനോയിൽ കുപ്പികൾ, സാരി എന്നിവകെട്ടിയും, പടക്കം പൊട്ടിച്ചും പല തരത്തിലും കർഷകർ പ്രതിരോധിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. പഞ്ചായത്തിന് നൽകിയെന്ന് പറയപ്പെടുന്ന അധികാരം ഉപയോഗിച്ച് പന്നികളെ വെടിവെച്ച് കൊല്ലാനുള്ള പണം ജനകീയാസൂത്രണ പദ്ധതിയിലോ ഓൺ ഫണ്ടിലോ വകയിരുത്തി പന്നികളെ നശിപ്പിക്കാൻ അധികൃതർ തയ്യാറാവണമെന്നും അല്ലെങ്കിൽ കൃഷിയിൽ നിന്ന് ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്നും കർഷകർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |