തിരുവല്ല : കോട്ടറി ക്ലബ്ബിന്റെ പതിനാലാമത് ഫുട്ബാൾ ടൂർണമെന്റ് ഫൈനലിൽ സെന്റ്.മേരീസ് വെട്ടുകാട് ജേതാക്കളായി. മൂന്നിനെതിരെ നാല് ഗോളുകൾക്ക് എം.എഫ്.സി കൊല്ലത്തിനെയാണ് പരാജയപ്പെടുത്തിയത്. മാത്യു ടി. തോമസ് എം.എൽ.എ, അഡ്വ.ആർ.സനൽകുമാർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. വനിതാകമ്മിഷൻ അംഗം അഡ്വ.എലിസബേത്ത് മാമ്മൻ മത്തായി, ആന്റോ ആന്റണി എം.പി, പൂജാ ജയൻ, കെ.റ്റി. ചാക്കോ, രഞ്ജി കെ.ജേക്കബ്, പ്രതീപ് മാമ്മൻ, ജോയ് പൗലോസ് എന്നിവർ പ്രസംഗിച്ചു. വെറ്ററൻസ് ഫുട്ബാളിൽ കോഴഞ്ചേരി ടീമും വനിത ഫുട്ബാൾ മത്സരത്തിൽ മാർത്തോമാ കോളേജ് ടീമും സബ് ജൂനിയർ, ജൂനിയർ മത്സരങ്ങളിൽ സ്കോർലൈൻ അക്കാഡമിയും വിജയികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |