പത്തനംതിട്ട : ഉത്ര, വിസ്മയകേസുകൾക്ക്‌ശേഷം വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് അവതരിപ്പിച്ച സ്ത്രീധന വിരുദ്ധ ഉപദേശക സമിതികൾ ഒരു വർഷം കഴിഞ്ഞിട്ടും കമ്മിറ്റികൾപോലുംചേരാതെ നിർജീവമായി. 2021 നവംബർ 6നാണ് സ്ത്രീധനവിരുദ്ധ ജില്ലാതല ഉപദേശക സമിതികൾ നിലവിൽ വന്നത്. അന്നുതൊട്ട് ഇതുവരെ ജില്ലാ, സംസ്ഥാന തലത്തിൽ നടക്കേണ്ട പരിശീലന പരിപാടികളോ കമ്മിറ്റികളോ നടന്നിട്ടില്ല. കമ്മിറ്റികളുടെ നടത്തിപ്പും നിയമങ്ങളും ഏത് രീതിയിലാണെന്ന് അംഗങ്ങൾക്ക് അറിവില്ല. അംഗങ്ങൾക്ക് പരസ്പരം പരിചയംപോലുമില്ല.ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാൽ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനോ നിയന്ത്രിക്കാനോ സംസ്ഥാനതലത്തിൽ ഏകീകരണ സംവിധാനമില്ല. പ്രവർത്തനം കടലാസിൽ ഒതുങ്ങുകയാണ്.
1961 ലെ സ്ത്രീധന നിരോധനനിയമം കൂടുതൽ ഫലപ്രദമാക്കാൻകേരള സ്ത്രീധന നിരോധന ചട്ടങ്ങൾ 2021 പ്രകാരം എല്ലാ ജില്ലകളിലും സമിതി രൂപീകരിച്ചിട്ടുണ്ട്. അഭിഭാഷകരും സാമൂഹ്യപ്രവർത്തകരും കൗൺസിലർമാരുമെല്ലാം അംഗങ്ങളായുള്ള സമിതിയാണിത്. ജില്ലാ വനിതാ ശിശുവികസന ഓഫീസർമാരാണ് ജില്ലാ സ്ത്രീധന നിരോധന ഓഫീസർ. ഇവർക്ക് ലഭിക്കുന്ന പരാതികളിൽ നിയമമടക്കുള്ള കാര്യങ്ങളിൽ മാർഗ നിർദേശം നൽകാനാണ് ഉപദേശക സമിതികൾ രൂപീകരിച്ചത്.
സ്ത്രീധനം എന്നപേരിൽ എന്തുവാങ്ങിയാലും പരാതിപ്പെടാം. സ്ത്രീധനവുമായി ബന്ധപ്പെട്ടകേസിൽ എവിടെ എപ്പോൾ പരാതിപ്പെടണമെന്ന് പൊതുജനങ്ങൾക്ക് കൃത്യമായി അറിയില്ല. ജില്ലാ സ്ത്രീധന നിരോധന ഓഫീസർമാർക്കാണ് പരാതി നൽകേണ്ടത്. പൊലീസ് സ്റ്റേഷനിലും വനിതാ ശിശുവികസനവകുപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളിലും പരാതി അറിയിക്കാം. ഓഫീസർ അതാത് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് റിപ്പോർട്ട് നൽകണം.കോടതിക്ക് അറിവുകിട്ടിയാൽത്തന്നെകേസ് രജിസ്റ്റർ ചെയ്യാം. സമിതിയുമായിചേർന്ന് സ്‌കൂൾ,കോളേജുകളിലും തദ്ദേശീയമായുംബോധവത്കരണംപോലുള്ള പരിപാടികൾ നടത്തേണ്ടതുണ്ടെങ്കിലും ഇവയൊന്നും നടത്തിയിട്ടില്ല.
കാലാവധി അഞ്ച് വർഷം
സ്ത്രീധന വിരുദ്ധ ജില്ലാതല ഉപദേശക സമിതിയിൽ അഞ്ച് അംഗങ്ങളാണുള്ളത്. സംസ്ഥാന സർക്കാരാണ് സമിതി രൂപീകരിക്കുന്നത്. സാമൂഹ്യ പ്രവർത്തകരും അഭിഭാഷകരുമാണ് അംഗങ്ങൾ. അഞ്ച് വർഷമാണ് ഇവരുടെ കാലാവധി.
സ്ത്രീധന പീഡനം 2022 ലെ കണക്ക്
തിരുവനന്തപുരം : 54
കൊല്ലം : 15
പത്തനംതിട്ട : 4
ആലപ്പുഴ :7
ഇടുക്കി : 2
കോട്ടയം : 5
എറണാകുളം : 14
തൃശ്ശൂർ : 12
പാലക്കാട് : 5
മലപ്പുറം : 6
കോഴിക്കോട് :7
വയനാട് : 2
കണ്ണൂർ : 5
കാസർകോഡ് : 4
ആകെ : 14
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |