കരുനാഗപ്പള്ളി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ഡി-ലൈസൻസ് കോച്ചസ് പരിശീലന പരിപാടിക്ക് ചവറയിൽ തുടക്കമായി. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 24 പേരാണ് ആറു ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നത്. 27ന് ക്യാമ്പ് സമാപിക്കും. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി.സുധീഷ് കുമാർ അദ്ധ്യക്ഷനായി. ഇടപ്പള്ളിക്കോട്ട വലിയം ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ സെമിനാറുകളും കല്ലേലിഭാഗം ഡി10 സ്പോർട്സ് ഹബ്ബിൽ പ്രാക്ടിക്കൽ സെഷനുകളും നടക്കും. അഖിലേന്ത്യ ഫുട്ബാൾ കോച്ചസ് പാനൽ അംഗം സി.എം. ദീപക് ആണ് പരിശീലകൻ.
വലിയത്ത് സിനോജ്, യുക്തി, ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, വൈസ് പ്രസിഡന്റ് കെ. ഗംഗാധരൻ, സെക്രട്ടറി എ.ഹിജാസ് , അസ്ലം,എം.എസ്. ഫൗസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |