ചന്ദനപ്പള്ളി : വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ബൈബിളിലേ വ്യത്യസ്ത സംഭവങ്ങളെ ആസ്പദമാക്കി വിവിധ രാജ്യങ്ങളിൽ ഇറക്കിയിട്ടുള്ള സ്റ്റാമ്പുകളുടെയും കറൻസികളുടെയും പ്രദർശനം നടന്നു. കോട്ടയം ഫിലാറ്റിലിക് അസോസിയേഷൻ അംഗങ്ങളായ ഏഷ്യാ ബുക്ക് ഓഫ് റെക്കാഡ് അവാർഡ് ജേതാവ് കൂടിയായ ജേക്കബ് മാത്യു, ബോബി ചെറിയാൻ, സോണി തോമസ് എന്നിവരാണ് പ്രദർശനങ്ങൾക്ക് നേതൃത്വം നല്കിയത്. നോഹ, നോഹയുടെ പേടകം, മോശ, പത്തു കൽപ്പനകൾ, സിംഹക്കുഴിയിൽ വീണ ദാനിയേൽ, ഗോൾഡൻ ഗേറ്റ് വിവിധ രാജ്യങ്ങളിൽ ക്രിസ്മസിന് ഇറക്കിയ സ്റ്റാമ്പുകൾ, ക്രിസ്തുവിന്റെ പുനരുദ്ധാനവുമായി ബന്ധപ്പെട്ട സ്റ്റാമ്പുകൾ, മനുഷ്യന്റെയും ലോകത്തിന്റെയും സൃഷ്ടിയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകൾ, അബ്രഹാമിന്റെയും ഇസഹാക്കിന്റെയും കഥകളുമായി ബന്ധപ്പെട്ട് സ്റ്റാമ്പുകൾ, 12 ഗോത്രങ്ങളെ കുറിച്ചുള്ള സ്റ്റാമ്പുകൾ, തുടങ്ങി പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും സ്റ്റാമ്പുകൾ ആണ് പ്രധാനമായും പ്രദർശിപ്പിച്ചിരുന്നത്. ഇതോടൊപ്പം വിവിധ രാജ്യങ്ങളിലെ കറൻസികളും പ്രദർശിപ്പിച്ചു. സ്റ്റാമ്പ് എക്സിബിഷൻ ജില്ലാ പോസ്റ്റൽ സൂപ്രണ്ട് ശ്രീരാജ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |