SignIn
Kerala Kaumudi Online
Thursday, 18 July 2024 6.37 AM IST

നാട് വൃത്തിയാക്കി മുരുകന്റെ സേവനം

1

മല്ലപ്പള്ളി : കാടുമൂടി മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയ മല്ലപ്പള്ളി വലിയപാലത്തിനോട് ചേർന്നുള്ള നടപ്പാലം വൃത്തിയാക്കുന്നത് തമിഴ്നാട് സ്വദേശി മുരുകനാണ്. തെരുവുനായ്ക്കളുടെ താവളമായ ഇവിടം വൃത്തിയാക്കാൻ അധികൃതർ തയ്യാറാകാത്തപ്പോഴാണ് മുരുകന്റെ സേവനം. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ മണിമലയാറിന് കുറുകെയാണ് നടപ്പാലം. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പടിക്കെട്ടുകളുടെ വശങ്ങളിലും പാലത്തിന്റെ ഉൾഭാഗത്തും കാട് വളർന്ന് പന്തലിച്ചിരുന്നു. കാട് മൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഉണ്ടായിരുന്നു. മുരുകനാണ് കാലാകാലങ്ങളായി വലിയപാലത്തിന് സമീപവും റോഡിന്റെ പരിസരങ്ങളും കാട് നീക്കി വൃത്തിയാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.