അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർക്ഷേത്രത്തിലെ ശ്രീശങ്കര കലാപീഠത്തിലെ വിദ്യാർത്ഥികളുടെ നൃത്തം-ഇടയ്ക്ക അരങ്ങേറ്റം താണ്ഡവ 2024 ഇന്ന് ക്ഷേത്രത്തിൽ നടക്കും. വൈകിട്ട് 5.30 ന് ഇടയ്ക്ക് അരങ്ങേറ്റം, 7 ന് നൃത്ത അരങ്ങേറ്റം. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി ചിഞ്ചു റാണി ഭദ്രദീപ പ്രോജ്വലനം നടത്തും . കേരള ഫോക്ക് ലോർ അക്കാഡമി ബോർഡ് മെമ്പർ സുരേഷ് സോമ മുഖ്യാതിഥിയാവും. വികാസ് ടി നായർ അദ്ധ്യക്ഷത വഹിക്കും. അഖിൽ കുമാർ കെ സ്വാഗതം പറയും, ബി.വിജയൻ, പ്രശാന്ത് ചന്ദ്രൻപിള്ള, സി.ജയചന്ദ്രൻ , കലാമണ്ഡലം ആർച്ചലക്ഷ്മി, കലാമണ്ഡലം അഞ്ജലി ആനന്ദ്, തൃശൂർ രാജീവ്കുമാർ, കലാമണ്ഡലം ഷിബിലു, കലാമണ്ഡലം സായികുമാർ, കലാമണ്ഡലം ബി . ഉണ്ണിക്കുട്ടൻ, കലാമണ്ഡലം ശ്രീരാജ്, ആർ.എൽ.വി. കണ്ണൻ പരമേശ്വരൻ, മനോജ് അനന്തപുരി എന്നിവർ പങ്കെടുക്കും..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |