മല്ലപ്പള്ളി: കുടുംബശ്രീയുടെ 26-ാം വാർഷികത്തോട് അനുബന്ധിച്ച് എഴുമറ്റൂർ പഞ്ചായത്തിൽ സി.ഡി.എസ് തലത്തിൽ റിക്രിയേഷൻ സെന്ററുകൾ തുടങ്ങി. മുതിർന്ന കുടുംബശ്രീയംഗമായ അന്നമ്മ കൊച്ചുകുഞ്ഞ്, ബാലസഭാംഗം അഞ്ജന ബാബുവും ചേർന്ന് റിക്രിയേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജിജി.പി. ഏബ്രഹാം,സാജൻ മാത്യു, പി.ടി.രതീഷ് കുമാർ, മറിയാമ്മ, ടി, ശോഭാ മാത്യു, സുഗതകുമാരി, അനിൽകുമാർ, ഉഷ ജേക്കബ്,ശ്രീജ.ടി. നായർ, അജികുമാർ, ജേക്കബ്. കെ. ഏബ്രഹാം, ജോബി കൃഷ്ണകുമാർ, മാലിനി, ജി.പിള്ള, ബിസി വിജിൽ ബാബു , ഗീത ഷാജി,സുധരാജൻ എന്നിവർ പ്രസംഗിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾ സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |