SignIn
Kerala Kaumudi Online
Thursday, 18 July 2024 3.49 PM IST

ജില്ലയിലെ ചെറി​യ ക്ളാസുകളിൽ പ്രതിസന്ധിയുടെ പാഠം, പ്രഥമാദ്ധ്യാപകരില്ലാതെ പ്രൈമറി സ്കൂളുകൾ

teacher

പത്തനംതിട്ട : പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും സർക്കാർ, എയിഡഡ് പ്രൈമറി സ്കൂളുകളിൽ മിക്കയിടത്തും പ്രഥമാദ്ധ്യാപകരില്ല. സർക്കാർ സ്കൂളുകളിൽ യോഗ്യതയുള്ള അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നല്കി പ്രഥമാദ്ധ്യാപകരായി നിയമിക്കുകയായിരുന്നു രീതി. എന്നാൽ പ്രഥമാദ്ധ്യാപകർ ഇല്ലാത്ത സർക്കാർ സ്കൂളുകളിൽ സീനിയർ അദ്ധ്യാപകന് ചുമതല നൽകിയിട്ടുണ്ട്.

എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾ കുറഞ്ഞതോടെ സ്ഥിര അദ്ധ്യാപക നിയമനം നിലച്ചു. സ്ഥിരം അദ്ധ്യാപകർ വിരമിച്ചതോടെ പകരം ആളില്ലെന്നായി. ഇതോടെ പ്രഥമാദ്ധ്യാപകരാകാൻ ആളെ കിട്ടാതായി.

എയിഡഡിലും പ്രതിസന്ധി

എയ്ഡഡ് മേഖലയിൽ ഒരു ഹെഡ്മാസ്റ്റർക്ക് തന്നെ ഒന്നിലേറെ സ്‌കൂളുകളുടെ ചുമതല നൽകിയിട്ടുണ്ട്. പുതിയ ആളെ നിയമിക്കാൻ കഴിയാത്ത എയ്ഡഡ് മാനേജ്‌മെന്റുകൾ കഴിഞ്ഞവർഷം മുതൽ ഈ നടപടി സ്വീകരിച്ചിരുന്നു. ചിലയിടങ്ങളിൽ അദ്ധ്യാപകർക്ക് അധിക ചുമതല നല്കിയിട്ടുണ്ട്. സിംഗിൾ മാനേജ്‌മെന്റുകളിൽ കുട്ടികൾ കുറവായ സ്കൂളുകളെ അൺ ഇക്കണോമിക് ഗണത്തിൽ പെടുത്തിയിരിക്കുകയാണ്. ഇവിടെ പുതിയ നിയമനങ്ങൾക്ക് വിലക്കുണ്ട്. ഇത്തരം സ്‌കൂളുകളിൽ താത്കാലിക അദ്ധ്യാപകരെയാണ് നിയമിച്ചുവരുന്നത്.

പ്രഥമാദ്ധ്യാപകരില്ലാത്ത ജില്ലയിലെ സർക്കാർ,

എയിഡഡ് പ്രൈമറി സ്കൂളുകൾ : 520

അമിതജോലിക്ക് ആളില്ല

അമിതമായ ജോലിഭാരവും മറ്റ് ആനുകൂല്യങ്ങൾ ഇല്ലാത്തതിനാലും പ്രഥമാദ്ധ്യാപക തസ്തികയിലെത്താൻ അദ്ധ്യാപകർക്ക് താത്പര്യമില്ലാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. ക്ലാർക്കുമാരോ പ്യൂൺമാരോ ഇല്ലാത്തതിനാൽ ഭരണ നിർവഹണച്ചുമതല പ്രഥമാദ്ധ്യാപകനാണ്. ഇതോടൊപ്പം ക്ലാസ് ചുമതലയുമുണ്ടാകും. ഉച്ചഭക്ഷണം നടത്തിപ്പിന്റെ ഭാരിച്ച ബാദ്ധ്യതയുമുണ്ട്. രാവിലെ ആറിന് സ്കൂളിലെത്തുന്ന പ്രഥമാദ്ധ്യാപകരിൽ പലരും രാത്രി വൈകിയാണ് മടങ്ങുന്നത്.

പൊതുവിദ്യാഭ്യാസം തകരും

പ്രൈമറി സ്കൂളുകളെ സംരക്ഷിച്ചില്ലെങ്കിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയുണ്ടാകും. പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് മറ്റ് സ്കൂളുകളെ ആശ്രിയിക്കേണ്ടിവരുകയും ചെലവേറുകയും ചെയ്യും.

തസ്തികയ്ക്കനുസരിച്ച് ശമ്പളവും ആനുകൂല്യവും കിട്ടാതെ വരുന്നതുകൊണ്ടാണ് പ്രഥമാദ്ധ്യാപകരാൻ പലരും മടിക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണത്തിനായി കയ്യിൽ നിന്ന് പണം മുടക്കേണ്ട അവസ്ഥയിലാണ്.
ബിജു തോമസ്, കെ.ജി.പി.എസ്.എച്ച്.എ സംസ്ഥാന പ്രസിഡന്റ്.

'' പ്രൈമറി സ്കൂളുകളിലെ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണ്.
ബിജി ജോർജ്, കെ.ജി.പി.എച്ച്.എ സംസ്ഥാന കൗൺസിൽ അംഗം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.