SignIn
Kerala Kaumudi Online
Thursday, 18 July 2024 9.31 AM IST

എന്റെ ഭൂമി സർവെ തുടരുന്നു ; 12 വില്ലേജുകളിൽ ഡിജിറ്റൽ രേഖകൾ

digital

പത്തനംതിട്ട : എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് ആരംഭിച്ച എന്റെ ഭൂമി ഡിജിറ്റൽ സർവെ ജില്ലയിൽ ആദ്യഘട്ടത്തിലെ 12 വില്ലേജുകളിൽ പൂർത്തിയായി. സർവെ നടത്തിയ ഭൂമിയെപ്പറ്റിയുള്ള വിവരങ്ങൾ എന്റെ ഭൂമി വെബ് പോർട്ടറിലും സർവെ ക്യാമ്പ് ഒാഫീസുകളിലും പ്രദർശിപ്പിച്ചു. പരാതികളുണ്ടെങ്കിൽ പരിഹരിക്കുന്നതിന് നടപടികൾ ആരംഭിച്ചു. നാല് വർഷത്തിനുള്ളിൽ ജില്ലയിലെ സർവെ നടപടികൾ പൂർത്തിയാകും. ഭൂമിയുടെ ആധാരം, വിസ്തീർണ്ണം, ഉടമയുടെ പേര്, കരം അടച്ച രസീത് തുടങ്ങി ഒരു സർവെ നമ്പരിലെ സകലവിവരങ്ങളും ഡിജിറ്റലാക്കുന്നതാണ് പദ്ധതി. ഒരു വില്ലേജിലെ സർവെ ആറ് മാസം കൊണ്ട് പൂർത്തിയാക്കും. ഒരു സർവെയർ അടങ്ങുന്ന എഴംഗ സംഘമാണ് സർവെ നടത്തുന്നത്. സർവെ പൂർത്തിയായാൽ ഭൂമിയുടെ ഉടമയെ എന്റെ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്യും.

ജനപങ്കാളിത്തം

ജനപങ്കാളിത്തത്തോടെയാണ് എന്റെ ഭൂമി പദ്ധതി നടപ്പാക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതിക സംവിധാനത്തോടെയുള്ള സർവെയിൽ ഭൂമി ഉടമകളുടെ സാന്നിദ്ധ്യമുണ്ടാകും. ഉടമകൾ സ്ഥലത്തില്ലാത്ത ഭൂമിയുടെ അതിരുകളിൽ നിന്ന് അളക്കും. വിവരങ്ങൾ ഫോൺ മെസേജായി ഉടമസ്ഥർക്ക് ലഭിക്കും.

കൈയേറ്റം തിരിച്ചറിയാം

ഭൂമിയുടെ വിവരങ്ങൾ ഡിജിറ്റലാക്കുന്നതോടെ ഒരാളുടെ ഭൂമി കൈയേറി മറ്റൊരാളുടെ ഭൂമിയുമായി കൂട്ടിച്ചേർത്താൽ തിരിച്ചറിയാൻ കഴിയും. അതിരുകൾ കൃത്യമായി ഡിജിറ്റലൈസ് ചെയ്യുന്നതിനാൽ കൈയേറ്റം ചെയ്ത ഭൂമിയുടെ വിസ്തീർണത്തിൽ മാറ്റം വന്നാൽ ഉടമയുടെ ഫോണിൽ മെസേജ് ലഭിക്കും.

നിലം കണ്ടെത്താൻ പ്രയാസം

ഡിജിറ്റൽ സർവെയുടെ വലിയ വെല്ലുവിളി നിലങ്ങളുടെയും കാടുമുടിയ കരഭൂമിയുടെയും അതിരുകൾ കണ്ടെത്തുന്നതാണ്. നെൽകൃഷിക്കും മറ്റുമായി പലനിലങ്ങൾ ഒന്നിച്ചാക്കാറുണ്ട്. ഇവയുടെ അതിരുകൾ കല്ലിട്ടു തിരിച്ചിട്ടില്ലെങ്കിൽ സർവെ ദുഷ്കരമാകും. ഇവിടെ പാടശേഖര സമിതികളുടെ സഹായംതേടും. വെള്ളം കയറിയ പാടത്ത് സർവെ വേനൽക്കാലത്തേക്ക് മാറ്റും.

ന്നാംഘട്ടം പൂർത്തിയായ വില്ലേജുകൾ:

ഒാമല്ലൂർ, വള്ളിക്കോട്, മൈലപ്ര, കോഴഞ്ചേരി, പ്രമാടം, അത്തിക്കയം, പഴവങ്ങാടി, തണ്ണിത്തോട്, കോന്നി താഴം, ഇലന്തൂർ, ചെന്നീർക്കര, ചേത്തയ്ക്കൽ.

രണ്ടാംഘട്ടം: ഏഴംകുളം, പെരിങ്ങനാട്, കുരമ്പാല, പന്തളം, കുന്നന്താനം, കോയിപ്രം, അങ്ങാടിക്കൽ, പെരുനാട്, പത്തനംതിട്ട.

ജില്ലയിലെ ആകെ വില്ലേജ് ഒാഫീസുകൾ : 70

'' ആദ്യ ഘട്ടം വിജയമായി. പരാതികളുടെ എണ്ണം കുറവാണ്. നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യംകാണും.

സർവെ വകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.