കോന്നി : ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങൾ നൽകാനുള്ള പ്രതിബദ്ധതയുടെ തെളിവാണ് പത്തനംതിട്ട ജില്ലയിൽ ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന് (കെ.എ.എസ്.ഇ) കീഴിൽ കോന്നി എലിറയ്ക്കലിൽ ആരംഭിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൈപുണ്യ വികസന കേന്ദ്രങ്ങൾ കേവലം ഭൗതിക ഘടനകൾ മാത്രമല്ല മറിച്ച് നമ്മുടെ പൗരന്മാർക്ക് അവസരങ്ങളുടെയും ശാക്തീകരണത്തിന്റെയും വളർച്ചയുടെയും കേന്ദ്രങ്ങളാണെന്നും മന്ത്രി പറഞ്ഞു.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. കെ.എ.എസ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.വീണ എൻ.മാധവൻ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി.അമ്പിളി, കെ.എസ്.ഗോപി, ആർ.തുളസീധരൻപിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനി സാബു തോമസ്, പി.ആർ.പ്രമോദ്, രേഷ്മ മറിയം റോയ്, എൻ.നവനീത് , ടി.വി.പുഷ്പവല്ലി, പ്രീജ പി.നായർ, കെ.എ.എസ്.ഇ സ്‌കിൽ ഡെവലപ്‌മെന്റ് മാനേജർ ആർ.അനൂപ്, റിട്ട. ജോയിന്റ് ഇൻഷ്വറൻസ് കമ്മിഷണർ കെ.വി.രാജപ്പൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |