കോന്നി: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെ പി സി സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, എസ്.വി.പ്രസന്നകുമാർ, എലിസബത്ത്, അബു, ഹരികുമാർ പൂതംങ്കര , എം.എസ്.പ്രകാശ്, എസ്.സന്തോഷ് കുമാർ, ശ്യാം എസ് കോന്നി, അഡ്വ.സിറാജുദ്ദീൻ, വി.ടി.അജോമോൻ, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, ഫൈസൽ.പി.എച്ച്, പ്രവീൺ പ്ലാവിളയിൽ, നിഖിൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |