പത്തനംതിട്ട : ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ എട്ടാം തിരുവുത്സവദിനമായ ഇന്ന് രാത്രി എട്ട് മുതൽ വയലിൻ വാദനത്തിലൂടെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ഗംഗാ ശശിധരന്റെ വയലിൻ കച്ചേരി നടക്കും. ഐമാലി മേക്ക് കരവക എട്ടാം ഉത്സവത്തിന് ഇന്ന് രാവിലെ 9 മണി മുതൽ ശ്രീ ഭൂതബലി എഴുന്നള്ളത്ത്. ഉച്ചക്ക് 1 മണിക്ക് ' ഓട്ടൻതുള്ളൽ, വൈകിട്ട് 3 മണിക്ക് ആറാട്ടെഴുന്നള്ളത്ത്, രാത്രി 7 മുതൽ സരസ്വതി കലാക്ഷേത്രം വിദ്യാർത്ഥികളായ ശ്രുതി, വീണ എന്നിവരുടെ സംഗീത സദസ് എന്നിവയും നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |