പത്തനംതിട്ട : അടൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. എം.എൽ.എ ആസ്തി വികസന പദ്ധതികളുടെ പുരോഗതി ഡെപ്യൂട്ടി സ്പീക്കറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി.
സ്‌പെഷ്യൽ ഡെവലപ്‌മെന്റ് ഫണ്ട് (എസ്.ഡി.എഫ്), അസറ്റ് ഡെവലപ്‌മെന്റ് സ്‌കീം (എ.ഡി.എസ്) എന്നിവയിലുൾപ്പെടുത്തി അടൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി.
കടമ്പനാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ലഭ്യമാക്കണം. ഹാബിറ്റാറ്റ്, കേരള അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷൻ നിർവഹണ ഏജൻസികൾ ഏറ്റെടുത്ത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ തദ്ദേശ സ്വയംഭരണ എക്‌സിക്യൂട്ടിവ് എൻജിനിയറുമായും യോഗം ചേരും.
പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ അടൂർ ചിറപ്പടിവല്യവിളപ്പടി റോഡ്, വട്ടവിളപടി മേലേതിൽപടി റോഡ്, കൂനംകാവിൽപടി കൊടുമൺചിറ് റോഡ്, പള്ളിക്കൽ റീത്തപ്പള്ളിപ്പടി കാഴ്ചപ്പടി റോഡ് തുടങ്ങിയവയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, എ ഡി സി ജനറൽ ജി രാജ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |