പത്തനംതിട്ട : 21 മുതൽ 23 വരെ കോഴിക്കോട് നടക്കുന്ന വർണപ്പകിട്ട് ട്രാൻസ്ജൻഡർ ഫെസ്റ്റ് 2025ൽ പങ്കെടുക്കുന്നതിന് ജില്ലാതലത്തിൽ ട്രാൻസ്ജൻഡർ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ട്രാൻസ്ജൻഡർ ഐഡി കാർഡ് ഉള്ളവർക്ക് ജില്ലാ സാമൂഹികനീതി ഓഫീസർക്ക് നേരിട്ടോ, തപാൽ, ഇമെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ആറ്. ഫോൺ : 0468 2325168, 8281999004. വെബ്‌സൈറ്റ് : sjd.kerala.gov.in
സംസ്ഥാന ഫെസ്റ്റിൽ വ്യക്തിഗത ഇനങ്ങൾ: ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചിപ്പുടി, സെമിക്ലാസിക്കൽ ഡാൻസ്, ലളിതഗാനം, മിമിക്രി, കവിതാ പാരായണം, മോണോ ആക്ട്, പ്രച്ഛന്നവേഷം, നാടൻപാട്ട്.
ഗ്രൂപ്പിനങ്ങൾ : തിരുവാതിര, ഒപ്പന, സംഘനൃത്തം, ദേശഭക്തി ഗാനം, നാടൻപാട്ട്, വട്ടപ്പാട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |