പത്തനംതിട്ട : ജില്ലാഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഓണം ഖാദി മേളയോടനുബന്ധിച്ച് സെപ്തംബർ 4 വരെ ഖാദി, കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റ്. കൊടുമൺ സഹകരണബാങ്ക് അങ്കണത്തിൽ ഖാദി പ്രദർശനവിപണന മേള തുടങ്ങി. സർക്കാർ, അർദ്ധ സർക്കാർ, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണക്കാലത്ത് ഒരു ലക്ഷം രൂപവരെയുള്ള പർച്ചേസിന് പലിശരഹിത ക്രഡിറ്റ് സൗകര്യമുണ്ട്. കോട്ടൺ, സിൽക്ക് സാരികൾ, സിൽക്ക് റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ടിംഗ്, ബെഡ്ഷീറ്റുകൾ, ഷാളുകൾ, ചുരിദാർ ടോപ്പുകൾ, തോർത്തുകൾ, മുണ്ടുകൾ, ടവലുകൾ, പഞ്ഞി കിടക്കകൾ, തലയിണകൾ, നറുതേൻ, എള്ളെണ്ണ, ഖാദി ബാർ സോപ്പ് തുടങ്ങി വിവിധ തരം ഖാദി ഉൽപന്നങ്ങൾ മേളയിൽ ലഭിക്കും. ഫോൺ : ഇലന്തൂർ - 8113870434, പത്തനംതിട്ട - 9744259922, റാന്നി - 7736703933, അടൂർ - 9061210135.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |