കോതമംഗലം : കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ നിർമ്മാണ പ്രവർത്തനത്തിനുണ്ടായിരുന്ന വിലക്ക് നീക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ സ്വാഗതം ചെയ്തു. ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും വിജയമാണിത്. സർക്കാർ തെറ്റായ സത്യവാങ്മൂലം നൽകിയതുമൂലമാണ് മുമ്പ് പ്രവർത്തനം വിലക്കികൊണ്ട് ഹൈക്കോടതി ഉത്തരവ് നൽകിയത്. ഈ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം സമർപ്പിച്ചതിനാലാണ് ഇപ്പോഴത്തെ ഉത്തരവ്. സർക്കാരാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്. രാജഭരണകാലം മുതൽ റോഡ് വികസനത്തിനായി നീക്കിയിട്ടിരുന്ന നൂറ് അടി വീതിയിൽ സർവ്വേ നടത്തി സർക്കാർ ഉത്തരവിറക്കിയാൽ പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടുമെന്ന് മാർ ജോർജ് മഠത്തികണ്ടത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |