തിരുവല്ല : ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന യു.ടി.ടി പത്തനംതിട്ട ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ റെബേക്ക റേച്ചൽ മാത്യു വനിതാ വിഭാഗത്തിലും അണ്ടർ 19 യൂത്ത്, അണ്ടർ 17 ജൂനിയർ എന്നീ വിഭാഗങ്ങളിലും ചെറിയാൻ എൻ.കൊച്ചിയിൽ സീനിയർ പുരുഷ കിരീടവും അണ്ടർ 19 യൂത്ത് കിരീടവും നേടി.
അണ്ടർ 15 സബ് ജൂനിയർ ഡിവിഷൻ ആൺകുട്ടികളിൽ ബെഞ്ചമിൻ ചെറി മാത്യുവും പെൺകുട്ടികളിൽ അഷിത മറിയ രഞ്ജിത്തും ജേതാക്കളായി. അണ്ടർ 13 ആൺകുട്ടികളുടെ കേഡറ്റ് വിഭാഗത്തിൽ റയാൻ നൈനാൻ മാത്യുവും പെൺകുട്ടികളിൽ അനുഷ അജയ് പിള്ളയും വിജയം സ്വന്തമാക്കി. അണ്ടർ 11 ആൺകുട്ടികളുടെ വിഭാഗത്തിൽ അദ്വൈദ് നായരും പെൺകുട്ടികളുടെ വിഭാഗത്തിൽ ലിസ സൂസൻ മാത്യുവും കിരീടം നേടി. അണ്ടർ 9 ആൺകുട്ടികളിൽ ആൽഫി സുജുവും പെൺകുട്ടികളിൽ ഇവാന ബോബിനും ജേതാക്കളായി. വെറ്ററൻ വിഭാഗത്തിൽ ജേക്കബ് ജോസഫ് ജേതാവായി. ജില്ലാ ഒളിമ്പിക്സ് പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |