ഇലന്തൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇലന്തൂർ ബ്ലോക്ക് വനിതാ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ വിജയമ്മ അദ്ധ്യക്ഷയായി. യുവജനക്ഷേമ ബോർഡ് സ്റ്റേറ്റ് കോർഡിനേറ്റർ ആർ ശ്യാമ വിഷയാവതരണം നടത്തി. മിനി ജിജു ജോസഫ്, ഉമ്മൻ മത്തായി, എം കെ വാസു, എസ് സുശീല, എം ജി പ്രമീള, എ കെ മോഹൻ, എ ടി ജോൺ, ആനി പി ജോർജ്, പി കെ ഉണ്ണികൃഷ്ണൻ, കെ സുഖതാദേവി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സാറാമ്മ അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |