പന്തളം : ചേരിക്കലിലെ കേരള കർഷക സംഘത്തിന്റെ ആദ്യകാല നേതാവായിരുന്ന കെ.എൻ പരമേശ്വരൻ പിള്ളയുടെ 27 ാമത് അനുസ്മരണ ദിനാചരണവും സ്മരക ഉദ്ഘാടനവും ഇന്ന് വൈകിട്ട് 5 മണിക്ക് ചേരിക്കൽ തടത്തിൽ ജംഗ്ഷനിൽ നടക്കും. സ്മാരകം ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമ്മേളനം സി ഐ ടി യു സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. സി പി എം ചേരിക്കൽ തെക്ക് ബ്രാഞ്ച് സെക്രട്ടറി കെ.മോഹൻദാസ് അദ്ധ്യക്ഷനായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |