പത്തനംതിട്ട: പി.എം ശ്രീ സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള തീരുമാനം ബി.ജെ.പി, സി.പി.എം അന്തർധാരയുടെ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കോശി .പി സക്കറിയ, ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ലാലു തോമസ്, സുരേഷ് ബാബു പാലാഴി, എ.ഡി. ജോൺ, ഗ്രേസി മാത്യു, മാലതി സുരേന്ദ്രൻ, കെ.ജി. സാബു, സുഭാഷ്, മണിരാജ് തുടങ്ങിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |