
തിരുവല്ല : നഗരസഭയുടെ സഹകരണത്തോടെ അഖിലഭാരത അയ്യപ്പസേവാസംഘം നടത്തിവരുന്ന തിരുവല്ലാ ഇടത്താവളത്തിന്റെ പ്രവർത്തനോദ്ഘാടനം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിച്ചു. ഇടത്താവളത്തിലെ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ നിർവഹിച്ചു. ലാൽ നന്ദാവനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശോഭാ വിനു, മാത്യൂസ് ചാലക്കുഴി, ജയകുമാർ വള്ളംകുളം, ശശി ആമല്ലൂർ, ഷെൽട്ടൻ വി.റാഫേൽ, ജയദേവൻ, ശശിസ്വാമി, സദാനന്ദൻ, റോഷിൻ ശർമ്മ, വിനീത്, റെജി, വിജയമ്മ, സുമതി, വിജയമ്മ പൊന്നൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |