
ശബരിമല : മണ്ഡല പൂജയ്ക്ക് സന്നിധാനത്ത് ഒരുക്കങ്ങൾ തുടങ്ങി. 27ന് ഉച്ചയ്‌ക്ക് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കും. അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 23ന് രാവിലെ ഏഴിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. രാത്രി 8ന് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി വിശ്രമത്തിനുശേഷം അടുത്ത ദിവസം പുലർച്ചെ പുറപ്പട്ട് രാത്രി എട്ടിന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി ചേരും. 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. ളാഹ സത്രം , പ്ലാപ്പള്ളി, നിലയ്‌ക്കൽ ക്ഷേത്രം, ചാലക്കയം എന്നിവിടങ്ങളിലൂടെ പമ്പയിൽ എത്തിച്ചേരുകയും വിശ്രമത്തിനു ശേഷം ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തും. അവിടെ നിന്ന് തങ്ക അങ്കി ഘോഷയാത്രയെ ആചാരപൂർവം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തുകയും 6.30ന് ദീപാരാധന നടക്കുകയും ചെയ്യും. 27ന് ഉച്ചയ്ക്കാണ് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |