
പെരുനാട് : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാർ കൂനങ്കര ശബരി ശരണാശ്രമത്തിന് സമീപം അപകടത്തിൽപ്പെട്ടു. റോഡരികിലെ പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്ക് നിസാര പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനം നിയന്ത്രണം വിടാൻ കാരണം. പരിക്കേറ്റവരെ പെരുനാട് സാമൂഹിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് സ്കൂട്ടർ യാത്രക്കാരൻ കുഴിയിലേക്ക് മറിഞ്ഞ് മരിച്ചു. അപകടങ്ങൾ പതിവായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്ന ആക്ഷേപം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |