പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഭരണ സമിതിയിലെ മുതിർന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. വരാണാധികാരി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗം വാർഡ് ക്രമത്തിൽ മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 10ന് നടക്കും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണണന് മുമ്പാകെ പുളിക്കീഴ് മണ്ഡലത്തിൽ നിന്നുള്ള സാം ഈപ്പൻ ആദ്യം സത്യപ്രതിജ്ഞ ചെയ്യും. മുതിർന്ന അംഗമായ സാം ഈപ്പനാകും മറ്റ് 16 അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. 2015ൽ ഇതേ ഡിവിഷനിൽ മത്സരിച്ച് ജയിച്ച ആളാണ് സാം ഈപ്പൻ. മുപ്പത് വർഷം ജനപ്രതിനിധിയായിരുന്ന സാം ഈപ്പന് ഇപ്പോൾ അറുപത്താറുവയസാണ്. 2000 മുതൽ 2005 കാലഘട്ടത്തിലും 2012ലും പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. ഉദ്ഘാടനം കഴിഞ്ഞ പ്ലാനിംഗ് ഓഫീസിലെ ആദ്യ പൊതുപരിപാടി കൂടെയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |