
പ്രമാടം : സംയുക്ത ക്രിസ്മസ് ആഘോഷത്തിന് പൂങ്കാവ് ഒരുങ്ങി. മല്ലശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിലാണ് സംയുക്ത ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വൈ.എം.സി.എ യുടെയും വിവിധ ക്രൈസ്തവ സംഘടനകളുടെയും നേതൃത്വത്തിലാണ് ആഘോഷം. 25 ന് വൈകിട്ട് അഞ്ചിന് വി.കോട്ടയം കുരിശ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സംയുക്ത ക്രിസ്മസ് റാലി പൂങ്കാവ് ജംഗ്ഷൻ ചുറ്റി ചന്തമൈതാനിയിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനനവും കലാപരിപാടികളും നാടകവും നടക്കും. ബൈക്ക് റാലി, കരോൾ തുടങ്ങിയവ ഇന്നും നാളെയുമയി നടക്കും. ക്രിസ്മസ് ദിനത്തിൽ രാവിലെ ബൈക്ക് റാലി, ഉച്ചയ്ക്ക് സാന്താക്ളോസ് സംഗമവും വൈകിട്ട് സംയുക്ത റാലിയും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |