
പത്തനംതിട്ട : നാടിന്റെ വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനും സ്‌നേഹബന്ധങ്ങളെ ശക്തമാക്കുന്നതിനുമായി കാരംവേലി കേന്ദ്രമായി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ ദേശസംഗമം 27ന് കാരംവേലി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10 മുതൽ രാത്രി 8.30വരെയാണ് പരിപാടി. കാരംവേലി, നെല്ലിക്കാല, തുണ്ടഴം, പുന്നക്കാട്, പരിയാരം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സംഗമമാണിത്. വിവിധ കാലയളവിൽ നാടിന്റെ ഭാഗമായവരും പ്രദേശവാസികളും ഒത്തുചേർന്ന് ഓർമ്മകൾ പങ്കുവയ്ക്കും. വികസന ചർച്ചകൾ, ജീവൻരക്ഷാ പരിശീലനം, കുട്ടികൾക്ക് വ്യക്തിത്വ വികസന കളരി എന്നിവയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |