ഓമല്ലൂർ : പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പി അധികാരത്തിലെത്തി. 15 അംഗം പഞ്ചായത്തിൽ ബി.ജെ.പിക്ക് ഏഴും യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് രണ്ടും അംഗങ്ങളാണുള്ളത്. എൽ.ഡി.എഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് യു.ഡി.എഫ് മത്സരിച്ചു.
ഏഴാം വാർഡ് പൈവള്ളിൽ നിന്ന് ജയിച്ച വി. ആതിരയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആയുർവേദ തെറാപ്പിസ്റ്റ് ബിരുദധാരിയായ ആതിര പന്തളം മന്നം എൻ.എസ്എസ് മെഡിക്കൽ കോളേജിലെ ജോലി ഉപേക്ഷിച്ചാണ് മത്സരരംഗത്ത് വന്നത്. ഭർത്താവ് രജിൻ പത്തനംതിട്ടയിൽ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ആണ്. മുപ്പത് വർഷമായി പൈവള്ളിയിൽ ജയിക്കുന്നത് ബി.ജെ.പിയാണ്.
രണ്ടാം വാർഡ് ഐമാലി വെസ്റ്റിൽ നിന്ന് വിജയിച്ച അഭിലാഷ് (ഹാപ്പി) ആണ് വൈസ് പ്രസിഡന്റ്. മുൻപും വാർഡിനെ പ്രതിനിധീകരിച്ചിട്ടുള്ള അഭിലാഷ് ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറിയായിരുന്നു.
മൂന്നാം വാർഡ് ഐമാലിയിൽ നിന്ന് ജയിച്ച രഞ്ജിനി അടകലാണ് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ. രണ്ട് പ്രാവശ്യം വാർഡിനെ പ്രതിനിധീകരിച്ചിട്ടുള്ള രഞ്ജിനി ബി.ജെ.പി പത്തനംതിട്ട മണ്ഡലം വൈസ് പ്രസിഡന്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |