
പത്തനംതിട്ട: സാംബവരുടെയും പട്ടിക വിഭാഗങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചുള്ള അവകാശ പത്രിക കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അംഗീകരിക്കാത്തതിൽ സാംബവ മഹാസഭ പ്രതിഷേധിച്ചു. സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ ഫെബ്രുവരി 25ന് സെക്രട്ടേറിയറ്റ് ധർണ നടത്തും. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇട്ടി ഷാജി, വൈസ് പ്രസിഡന്റുമാരായ ബലറാം, കൃഷ്ണൻകുട്ടി, കെ.മണി, കെ.കെ.രാജു, എ.കെ.ശശി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |