പാമ്പാടി: പാമ്പാടി ശിവദർശന ദേവസ്വം പ്രസിഡന്റായിരുന്ന സി.കെ തങ്കപ്പൻ ശാന്തിയെ 8ന് രാവിലെ 9.30ന് ശിവദർശന ക്ഷേത്ര സന്നിധിയിൽ നടക്കുന്ന യോഗത്തിൽ അനുസ്മരിക്കുമെന്ന് പ്രസിഡന്റ് ഇ.എസ് തുളസീദാസ്, സെക്രട്ടരി കെ.എസ് ശശി, വൈസ് പ്രസിഡന്റ് സോഫീ വാസുദേവൻ, ട്രഷറർ സി.ആർ ശശി എന്നിവർ അറിയിച്ചു. ദീർഘകാലം ദേവസ്വം ഭരണസമിതിയിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു. വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയും പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് മെമ്പറായും പ്രവർത്തിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗം പാമ്പാടി ശാഖാ പ്രസിഡന്റ്, വിവിധ സംഘടനകളുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |