SignIn
Kerala Kaumudi Online
Saturday, 07 March 2026 7.02 AM IST

അതിജീവനപാതയിലും യുവജനോത്സവത്തിൽ തിളങ്ങി ശബരി

Increase Font Size Decrease Font Size Print Page
shabari

മാന്നാർ: പഠനത്തിലും സാഹിത്യത്തിലും മികവിനൊപ്പം കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ട് മുന്നേറുന്ന ബിരുദ വിദ്യാർത്ഥി എസ്.ശബരിയ്ക്ക്(18) മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ(ഇനൈമൈ 2026)​ മിന്നും നേട്ടം. തിരുവനന്തപുരം വെള്ളായണി സ്വദേശിയായ ശബരി ദേവസ്വം ബോർഡ് പരുമല പമ്പാ കോളേജിലെ ഇംഗ്ലീഷ് വിത്ത് മീഡിയ ആൻഡ് ഫിലിം സ്റ്റഡീസ് വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ജീവിത ബുദ്ധിമുട്ടുകൾക്കിടയിലും കഠിന പരിശ്രമത്താൽ മികച്ച നേട്ടം സ്വന്തമാക്കിയ ശബരി വിവിധ സാഹിത്യ മത്സരങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ക്ലാസിന്ശേഷം കോളേജിനടുത്തുള്ള ഫുഡ്കോർട്ടിൽ ജോലി ചെയ്താണ് പഠന ചെലവുകളും സ്വന്തം ജീവിതച്ചെലവുകളും കണ്ടെത്തുന്നത്. ഇംഗ്ലീഷ് ചെറുകഥാ രചന, കവിതാരചന, ഫിലിം റിവ്യൂ എന്നീ ഇനങ്ങളിൽ സർവകലാശാലാതലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഇംഗ്ലീഷ് ഉപന്യാസ രചനയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിക്കൊണ്ടാണ് ശബരി പമ്പാകോളേജിന്റെ അഭിമാനമായത്.

ഡിഗ്രി വിദ്യാർത്ഥിയായ ശബരിയുടെ ആദ്യ കവിതാ സമാഹാരമായ 'വാട്ട് ആം ഐ മെയ്ഡ് ഓഫ്' നാല് മാസം മുമ്പാണ് പുറത്തിറക്കിയത്. സാഹിത്യത്തിലും കവിതകളിലും വിഷാദത്തിന്റെ നിറമായ 'ബ്ലൂ' പേരിനൊപ്പം ചേർത്ത് 'ശബരി ബ്ലൂ' എന്നാണ് തൂലികാനാമം. രണ്ടാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനുള്ള പണിപ്പുരയിലാണ് ശബരി. അക്കാഡമിക രംഗത്തും സാഹിത്യ പ്രവർത്തനങ്ങളിലുമുള്ള മികവിനൊപ്പം കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ട് മുന്നേറുന്ന ശബരി, കോളേജിന്റെ അഭിമാനമാണെന്നും മറ്റ് വിദ്യാർത്ഥികൾക്ക് മാതൃകയാണെന്നും കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് അഭിപ്രായപ്പെട്ടു.

TAGS: LOCAL NEWS, ALAPPUZHA, SDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.