
കുമ്പളങ്ങി: കുമ്പളങ്ങി പഞ്ചായത്ത് ഒമ്പതാം വാർഡിൽ കെ.ജെ.മാക്‌സി എം.എൽ.എയുടെ 2023- 24 ആസ്തി വികസന പദ്ധതി പ്രകാരം 41.4 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 13-ാം നമ്പർ അങ്കണവാടിയുടെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുതിയ കെട്ടിടം എം.എൽ.എ കെ.ജെ.മാക്‌സി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവരമഠം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അദ്ധ്യക്ഷനായി. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തംവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.എ.പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം ഷീല മാളാട്ട്, ഒമ്പതാം വാർഡ് അംഗം അനഘ ജോസ്, ശ്രീനാരായണ ധർമ്മ പ്രബോധിനി സഭ പ്രസിഡന്റ് എം.എസ്.സജീവൻ, നിർഭയ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. മേരി ഹർഷ, മെഡിക്കൽ ഓഫീസർ ഡോക്ടർ ആശാ മോൾ, ശിശു വികസന പദ്ധതി ഓഫീസർ രേണുക, സംഘാടക സമിതി കൺവീനർ വി.പി.മിത്രൻ, അങ്കണവാടി അദ്ധ്യാപിക ഷീബ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |