തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനം നടന്നു.തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 16 ക്ഷേമ ബോർഡുകളുടെ സാമൂഹിക സുരക്ഷാ വ്യാപ്തിയെക്കുറിച്ച് നടത്തിയ പഠനം മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.തൊഴിൽ നൈപുണ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ്.എസ് മുഖ്യപ്രഭാഷണം നടത്തി. വിനോജ് എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ,കിലെ എക്സിക്യുട്ടീവ് ഡയറക്ടർ സുരേഷ് കുമാർ.ഡി,ജെ.എൻ കിരൺ,ടി.കെ രാജൻ,ജി.ബൈജു, പി.ബി ഹർഷകുമാർ,കെ.മല്ലിക എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |