
സീതത്തോട്: സീതത്തോട്ടിൽ നിന്ന് ആങ്ങമൂഴിക്ക് വേഗത്തിലെത്താൻ സഹായിക്കുന്ന ഉറുമ്പിനി -വാലുപാറ നദീതീരറോഡ് ബി.എം & ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നു. ഇതിന്റെ ഭാഗമായി ഉറുമ്പിനി പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു.
അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന റോഡ് ഫണ്ട് ബോർഡിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്. പഴയ റോഡിനും പാലത്തിനും വീതി കുറവായിരുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു. ഉറുമ്പിനി പാലം പൂർണമായും പൊളിച്ച് വീതി കൂട്ടിയാണ് നിർമ്മിക്കുക.
സീതത്തോട് പാലം ജംഗ്ഷൽ മുതൽ വാലുപാറ വരെ മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണമായും ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് പുനർ നിർമ്മിക്കുന്നത്.
സമയബന്ധിതമായി സീതത്തോട് പാലം നിർമ്മിച്ച കരാറുകാരായ രാജി മാത്യു ആൻഡ് സൺസ് എന്ന കമ്പനിയാണ് പ്രവൃത്തികൾ ചെയ്യുന്നത്. പൊളിച്ചുമാറ്റുന്ന പാലത്തിന് സമാന്തരമായി പ്രദേശവാസികളുടെ സൗകര്യാർത്ഥം നടപ്പാലവും നിർമ്മിച്ചിട്ടുണ്ട്.
അഞ്ചര മീറ്റർ വീതി
അഞ്ചര മീറ്റർ വീതിയിലാണ് റോഡിലെ ടാറിംഗ്
സംരക്ഷണഭിത്തിക്ക് പുറമേ കോൺക്രീറ്റ് നീർച്ചാലും നിർമ്മിക്കും
ഗവി യാത്രക്കാർക്കും നാട്ടുകാർക്കും പ്രയോജനകരം
കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുതി നിലയമായ മൂഴിയാർ പവർ ഹൗസിലേക്ക് കൂറ്റൻ ഉപകരണങ്ങൾ ഇതുവഴി കൊണ്ടുപോകാനാകും
റോഡ് കടന്നുപോകുന്നത് കക്കട്ടാറിന് സമാന്തരമായി
കയറ്റം പരമാവധി കുറച്ചാണ് നിർമ്മാണം
റോഡ് ദൈർഘ്യം
3.5 കിലോമീറ്റർ
വീതി-5.5 മീറ്റർ
ഉറുമ്പിനി പാലം
നീളം-17 മീറ്റർ
വീതി-10 മീറ്റർ
നാട്ടുകാർക്കും ഗവിയിലേക്കുള്ള വിനോദ സഞ്ചാരികൾക്കും പുതിയ പാലവും റോഡും ഏറെ പ്രയോജനകരമാകും. മൂഴിയാർ പവർ ഹൗസിനും ഗുണകരമാകും.
അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |