
ഇലന്തൂർ: കുടുംബശ്രീ കൂൺ കൃഷി പരിശീലനത്തിന്റെ ഉദ്ഘാടകനും പരിശീലകനുമായി വാർഡ് മെമ്പർ. ഇടപ്പരിയാരം ആറാം വാർഡ് മെമ്പർ കെ.ജി.റെജിയാണ് (മണി മാഷ്) തന്റെ വരുമാനമാർഗം മറ്റുള്ളവർക്കും പകർന്നുനൽകിയത്. സ്ഥലം, സമയം, അദ്ധ്വാനം, ചെലവ് എന്നിവ കുറച്ചുമതിയെന്നതും തൊഴിൽ സാദ്ധ്യതയും അദ്ദേഹം വിശദീകരിച്ചു.
വെയിലും മഴയുമേൽക്കാതെ വീടിനുള്ളിൽ ചെയ്യാവുന്ന കൂൺ കൃഷി വനിതാ ശാക്തീകരണത്തിന് ഏറെ സഹായകമാണ്. ഒപ്പം നല്ല ആരോഗ്യവും ബാങ്ക് ബാലൻസ് ഉയർത്താനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓൺ ലൈനിൽ വാങ്ങുന്ന റബറിന്റെ അറപ്പ് പൊടിയിൽ നിന്നുള്ള പെല്ലറ്റും കാർഡ് കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന കൂൺ വിത്തും ഉപയോഗിച്ചാണ് കൃഷി. ഭാര്യ ശ്രീകലാ റെജിയും കൂൺ കൃഷിയിൽ സജീവമാണ്.
കുടുംബശ്രീ യൂണിറ്റുകളായ മഹിത, ഭാഗ്യലക്ഷ്മി, ധനലക്ഷ്മി തുടങ്ങിയ യൂണിറ്റുകൾ കൂൺ കൃഷി സംരഭമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫോൺ: 90486 85287.
കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനം
പ്രോട്ടീൻ, വിറ്റാമിൻ എ, ഡി, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയ കൂൺ കൊളസ്‌ട്രോൺ, പ്രമേഹം, ഹൃദ്രേഗം, ക്യാൻസർ എന്നിവ നിയന്ത്രിക്കും. പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. പോഷഹാര കുറവ് പരിഹരിക്കും.
വിഷരഹിതം, ആരോഗ്യദായകം
മികച്ച സംരഭം, ലാഭം ഉറപ്പ്
കൂൺ വില കിലോയ്ക്ക്
₹ 500
കുടുംബശ്രീ പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് സ്വന്തം വീട്ടിൽ ചെയ്തുകൊണ്ടിരിക്കുന്ന കൂൺ കൃഷി മറ്റുള്ളവരെയും പഠിപ്പിക്കാൻ തീരുമാനിച്ചത്.
കെ.ജി.റെജി
വാർഡ് മെമ്പർ, ഇടപ്പരിയാരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |