
പത്തനംതിട്ട: അടൂർ ഇ.വി.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 30ന് അടൂർ ഹോട്ടൽ വൈറ്റ് പോർട്ടിക്കോ ഹോട്ടലിൽ വായനയുടെ ആകാശം പ്രതിമാസ സാഹിത്യ പരിപാടി നടക്കും. വൈകിട്ട് 3.30ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ.മണക്കാല ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനാകും. വിനോദ് ഇളകൊള്ളൂർ, പി.മോഹൻരാജ്, പി.ബി.ഹർഷകുമാർ, റീന സാമുവൽ, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ ജയൻ.ബി.തെങ്ങമം, ചെയർമാൻ ഡോ.മണക്കാല ഗോപാലകൃഷ്ണൻ, ട്രഷറർ സുരേഷ് കുഴുവേലി, എൻ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |