
കോഴഞ്ചേരി: തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ കിടങ്ങന്നൂർ എസ്.വി.ജി.വി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കും സ്‌കൂളിനും ആദരവുമായി ആറന്മുള ഗ്രാമ പഞ്ചായത്ത്. ആറാട്ടുപുഴ തരംഗം കൺവെൻഷൻ സെന്ററിൽ നാളെ രാവിലെ 10നാണ് ചടങ്ങ്. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഗായിക ദേവനന്ദ ചടങ്ങിൽ പങ്കെടുക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ നായർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |