കൊടുങ്ങല്ലൂർ: ഇന്ത്യൻ ഭരണഘടന രാഷ്ട്രത്തിന്റെ ആധാരശിലയാണെന്നും ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജനങ്ങളിൽ നിക്ഷിപ്തമാണെന്നും ഹൈക്കോടതി മുൻ ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം. എം.ഇ.എസ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഇന്ത്യൻ ഭരണഘടന നേരിടുന്ന സമകാലീന വെല്ലുവിളികൾ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന ഇന്ത്യൻ ജനതയുടെ ആശയാഭിലാഷങ്ങളുടെയും ഭാവി ഭാഗദേയങ്ങളുടെയും മൂർത്തിമദ് രൂപമാണെന്ന് വിഷയാവതരണം നടത്തിയ മുൻ മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ പറഞ്ഞു. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷമീർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.അബ്ദുൾ സലാം, അഡ്വ. നവാസ് കാട്ടകത്ത്, വി.എം.ഷൈൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എം.അബ്ദുൾ ജമാൽ സ്വാഗതവും ട്രഷറർ കെ.എം.മുഷ്താക്ക് മൊയ്തീൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |