ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ അക്ഷരശ്രി എ.എൽ.പി.സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസക്യാമ്പ് സമാപിച്ചു. പൊമ്പ്ര,പുളിയക്കാട്ടു തെരുവ് എന്നിവിടങ്ങളിലും വിദ്യാലയത്തിലുമായി നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പ്രജോഷ് അദ്ധ്യക്ഷത വഹിച്ചു. പി.വി.ശശിധരൻ, പി.രാധാകൃഷ്ണൻ, പി.ബിജി, കാവ്യ സുരേഷ് എന്നിവർ സംസാരിച്ചു. വല്ലം നിറ പരിപാടിയുടെ ഭാഗമായി കൊയ്ത്ത്, മെതി, നെല്ലു വൃത്തിയാക്കൽ, നെല്ലു വെപ്പ്, നെല്ല് കുത്ത്, അരി ചേറൽ തുടങ്ങിയ ഘട്ടങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. വാനനിരീക്ഷണം, ക്യാമ്പ് ഫയർ, യോഗ പരിശീലനം, കളരി പ്രദർശനം,
നാദവിസ്മയം, പലഹാര മേള തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |