SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

ഏഴംകുളം ദേവീക്ഷേത്രം

Increase Font Size Decrease Font Size Print Page
vvvvg

ഏഴംകുളം: ഏഴംകുളം ദേവീക്ഷേത്രത്തിലെ കന്നി തൂക്കക്കാർ മകരഭരണി നാളിൽ ഭഗവതിയെ തൊഴുത് ഞാറമരച്ചോട്ടിൽ തൂക്കം ആശാന്മാരുടെ കാല്പാദം തൊട്ടുവണങ്ങി വാളമ്പും വില്ലും ഏറ്റുവാങ്ങി. കന്നി തൂക്കക്കാർക്ക് നാളെ മുതൽ തൂക്കം ആശാന്മാരുടെ വീട്ടിൽ തൂക്കപ്പയറ്റ് പരിശീലനം നൽകും. കന്നി തൂക്കക്കാർ മകരഭരണി നാൾ മുതൽ ഒരുമാസത്തെയും മറ്റുള്ള തൂക്കക്കാർ ശിവരാത്രി മുതൽ ഒരാഴ്ചത്തെയും വ്രതമാണെടുക്കുക. തൂക്കം ആശാന്മാരായ ആർ.ശിവൻ പിള്ള, ജി.ശിവൻ പിള്ള എന്നിവരിൽ നിന്നാണ് വാളമ്പും വില്ലും ഏറ്റുവാങ്ങിയത്. ഈ വർഷം 13 കന്നിതൂക്കക്കാരാണ് വഴിപാട് തൂക്കത്തിനുള്ളത്.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY