SignIn
Kerala Kaumudi Online
Friday, 24 April 2026 6.55 PM IST

28 പദ്ധതികളുമായി അസറ്റ് ഹോംസ്

Increase Font Size Decrease Font Size Print Page

കൊച്ചി: ഇരുപതാം വാർഷികം ആഘോഷിക്കുന്ന അസറ്റ് ഹോംസ് 3,821 പാർപ്പിട യൂണിറ്റുകളടങ്ങുന്ന 28 പുതിയ പദ്ധതികളുടെ നിർമ്മാണം 2026-27ൽ ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്‌ടർ വി. സുനിൽകുമാർ പറഞ്ഞു. 5,100 കോടി രൂപ വിലമതിക്കുന്ന 55 ലക്ഷം ചതുരശ്രയടി നിർമ്മാണമാണ് ലക്ഷ്യം.

125ാമത് പദ്ധതിയായ എറൗണ്ട് ദി ട്രീയുടെ ശിലാസ്ഥാപനം മേയ് എട്ടിന് തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറിൽ നടക്കും. ഈവർഷം മൊത്തം പദ്ധതികൾ 150 കടക്കും. 10 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ എട്ടിലേറെ പദ്ധതികൾ പൂർത്തിയാക്കി 600 ഉടമകൾക്ക് കൈമാറും.

കോഴിക്കോട് ബീച്ചിൽ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാർപ്പിട പദ്ധതി 63 നിലകളിൽ ആരംഭിക്കും. കോയമ്പത്തൂർ, ദുബായ് എന്നിവിടങ്ങളിലും പദ്ധതി ആരംഭിക്കും. ദുബായ് സൗത്തിൽ അഫോഡബിൾ ലക്ഷ്വറി വിഭാഗത്തിൽ രണ്ടു പദ്ധതികളുണ്ടാകും. അൽ ഫുർജാനിൽ രണ്ട് ആഡംബര പാർപ്പിട പദ്ധതികൾ, ഐലൻഡ്‌സിലെ അൾട്രാപ്രീമിയം പദ്ധതി എന്നിവയും നിർമ്മിക്കും. മറ്റു കമ്പനികളുമായി സഹകരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

TAGS: LOCAL NEWS, ERNAKULAM, ASET HOMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.