മാന്നാർ: എസ്.എൻ.ഡി.പി യൂണിയൻ 3711-ാം കുളഞ്ഞിക്കാരാഴ്മ ശാഖയുടെ ആഭിമുഖ്യത്തിൽ 17-ാമത് ശ്രീനാരായണ കൺവെൻഷൻ 26ന്ആരംഭിക്കും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ വെകിട്ട് 5.30ന് ശാഖ ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. സുജിത്ത് തന്ത്രി പ്രഭാഷണവും, യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം കൺവെൻഷൻ സന്ദേശവും നൽകും. പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ഹരി പാലമൂട്ടിൽ, പി.ബി.സൂരജ്, അനിൽകുമാർ.ടികെ, അനീഷ്.പി.ചേങ്കര, കെ.വിക്രമൻ ദ്വാരക, ടി.എൻ സുധാകരൻ, ശശികല രഘുനാഥ്, ബിനി സതീശൻ, ലേഖ വിജയകുമാർ, പ്രവദ രാജപ്പൻ,സിന്ധു സോമരാജ്, സിന്ധു സുഭാഷ്, വിധു വവേക്, ബിനുരാജ്.വി, ജയദേവൻ ശാന്തി, വി.വവേകാനന്ദൻ, രജിത പ്രസാദ്, സുജ സുരേഷ്, കെ.ശിവരാമൻ, ശ്രീലത രവി, സജിത ദാസ്, ഡി.ഗംഗാധരൻ, സുവിൻ സുരേഷ്, സെക്രട്ടറി അനന്തു കൃഷ്ണ, അനന്ത ലക്ഷ്മി, അനാമിക, നന്ദഗോപൻ, അരുൺ എം.കുമാർ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് എം.ഉത്തമൻ സ്വാഗതവും, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ കൃതജ്ഞതയും പറയും. 26ന് വൈകിട്ട് 6.30ന് മുൻമന്ത്രി മുല്ലക്കര രത്നാകരൻ, 27ന് വൈകിട്ട് 6.45ന് കവി എൻ.എസ് സുമേഷ് കൃഷ്ണൻ, 28ന് വൈകിട്ട് 6.45ന് യോഗം കൗൺസിലർ പി.ടി.മന്മഥൻ, 29ന് വൈകിട്ട് 6.45ന് ഡോ.പി.പത്മകുമാർ ക്ലാപ്പന, 30ന് വൈകിട്ട് 6. 45ന് പൂത്തോട്ട, മേയ് ഒന്നിന് വൈകിട്ട് 6.45ന് മായാ സജീവ് വില്ലൂന്നിയും, സമാപന ദിവസമായ 2ന് വൈകിട്ട് 6.30ന് ഡോ.അലക്സാണ്ടർ ജേക്കബ് എന്നിവരും പ്രഭാഷണം നടത്തും. ഉദ്ഘാടന ദിവസമായ 26ന് രാവിലെ 7ന് ശാഖ പ്രസിഡന്റ് എം.ഉത്തമൻ പതാക ഉയർത്തും. ഗുരു ക്ഷേത്രത്തിൽ ശാന്തി ഹവനം, ഗുരുദേവ കൃതികളുടെ ആലാപനം, ഗുരു ഭാഗവതം എന്നിവ നടക്കുമെന്ന് ശാഖ പ്രസിഡന്റ് എം.ഉത്തമൻ, വൈസ് പ്രസിഡന്റ് വി.വിവേകാനന്ദൻ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |