തൊടുപുഴ: അനധികൃത മണ്ണെടുപ്പ് നടത്തിയ ആറ് വാഹനങ്ങൾ വിജിലൻസ് പിടികൂടി. മുതലക്കോടത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്ന് മണ്ണെടുത്ത മണ്ണുമാന്തി യന്ത്രങ്ങളടക്കം ആറ് വാഹനങ്ങളാണ് വിജിലൻസ് ഇടുക്കി യൂണിറ്റ് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഒരു ജെ.സി.ബി, ഒരു ഹിറ്റാച്ചി, നാല് ടിപ്പറുകൾ എന്നിവ പിടികൂടിയവയിൽപെടുന്നു. വീട് വയ്ക്കുന്നതിനുള്ള പെർമിറ്റിന്റെ മറവിലായിരുന്നു അനധികൃത മണ്ണെടുപ്പെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ വാഹനങ്ങൾ തൊടുപുഴ പൊലീസിന് കൈമാറി. ഇതുസംബന്ധിച്ച് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയതായി പൊലീസ് പറഞ്ഞു. മേഖലയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമാണെന്ന പരാതികൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ ഒത്താശയോടെയാണ് മണ്ണ് മാഫിയയുടെ പ്രവർത്തനമെന്ന ആക്ഷേപവും ശക്തമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |